കൂത്തുപറമ്പ് : നഗരസഭാപരിധിയിലെ 11 പേർക്ക് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചതോടെ കൂത്തുപറമ്പിൽ ആശങ്കയേറുന്നു. ഇതിൽ ഒരു കുടുംബത്തിലെ ആറുപേരുൾപ്പെടെ ഏഴുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

നേരത്തേ കോവിഡ് ബാധിച്ച കൂത്തുപറമ്പ് അഗ്നിരക്ഷാനിലയത്തിലെ ഒരു ജീവനക്കാരനുമായുള്ള സമ്പർക്കത്തിലൂടെ രോഗം ബാധിച്ച ആമ്പിലാട് വാക്കുമ്മലിലെ കച്ചവടക്കാരന്റെ വീട്ടിലെ ആറുപേർക്കാണ് ചൊവ്വാഴ്ച സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.

മറ്റൊരാൾ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്നയാളാണ്. രണ്ടുപേർ വയനാട് ബത്തേരി ട്രേഡിങ്‌ ക്ലസ്റ്ററിൽ ഉൾപ്പെട്ടവരാണ്. ബാക്കിയുള്ള രണ്ടുപേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരാണ്. സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം വർധിച്ചതോടെ അതത് പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കും.