കൂത്തുപറമ്പ് : സംസ്ഥാനത്തെ വിദ്യാർഥികൾക്ക് ഒ.ഇ.സി. സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി നീട്ടണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ (കെ.എസ്.ടി.സി.) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജൂലായ് 30 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കണ്ടെയ്ൻമെന്റ്‌ സോണുകളിൽ രക്ഷിതാക്കൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാനോ പ്രഥമാധ്യാപകർക്ക് സ്കൂളിൽ ഹാജരാകാനോ കഴിയുന്നില്ല. യോഗത്തിൽ വി.പി.സഞ്ജീവൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഹരീഷ് കടവത്തൂർ, ഒ.മോഹനൻ, കെ.പി.പ്രമോദ്, എം.ടി.അനിത, കെ.പി.സായന്ത്, പി.പ്രേമരാജ്, പി.പി.രാഗേഷ് എന്നിവർ സംസാരിച്ചു.