കൂത്തുപറമ്പ് : ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 13-ന് അടച്ച കൂത്തുപറമ്പ് അഗ്നിരക്ഷാനിലയത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. ഒരു ഹോം ഗാർഡ് ഉൾപ്പെടെ സ്റ്റേഷനിലെ ആറുപേരാണ് കോവിഡ് ബാധിതരായത്. ആദ്യം നാല് ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിരീകരിച്ചത്. പാനൂർ, തലശ്ശേരി, മട്ടന്നൂർ എന്നീ സ്റ്റേഷനുകൾക്കായിരുന്നു താത്കാലിക ചുമതല. മറ്റ് സേനാംഗങ്ങളുടെ പരിശോധനാഫലം നെഗറ്റീവായതിനെത്തുടർന്നാണ് ചൊവ്വാഴ്ച സ്റ്റേഷൻ പ്രവർത്തനം പുനരാരംഭിച്ചത്. നേരത്തേതിന് സമാനമായ രീതിയിൽ ഏഴുദിവസം വീതം ജോലിയും അവധിയുമെന്ന നിലയിൽ രണ്ട് ഷിഫ്റ്റിലാണ് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവുക.