കൂത്തുപറമ്പ് : സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടായ കോട്ടയം പഞ്ചായത്തിൽ നടപടികൾ ശക്തമാക്കി. കിണവക്കൽ ടൗണിൽ ലോക്ക്‌ ഡൗൺ ഏർപ്പെടുത്തിയതോടൊപ്പം കപ്പാറമുതൽ വെള്ളപ്പന്തൽവരെയുള്ള റോഡുകളും അടച്ചു. കഴിഞ്ഞ ഏതാനും ദിവസത്തിനിടെ നിരവധി പേർക്ക് സമ്പർക്കത്തിലൂടെ രോഗവ്യാപനമുണ്ടായ സാഹചര്യത്തിലാണ് കോട്ടയം പഞ്ചായത്തിൽ നിയന്ത്രണങ്ങൾ ശക്തമായത്.

കിണവക്കൽ ടൗൺ പൂർണമായും അടച്ചിട്ടതോടൊപ്പം കപ്പാറ, കമ്പിത്തൂൺ, അലവിപ്പീടിക ഭാഗങ്ങളിലും നിയന്ത്രണങ്ങൾ ശക്തമാക്കി.

കൂകിണവക്കൽ സ്വദേശിനിയായ സ്ത്രീക്കാണ് സമ്പർക്കത്തിലൂടെ ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് ഇവരുടെ രണ്ടു മക്കൾക്കും കോവിഡ് പോസിറ്റീവായി.