കൂത്തുപറമ്പ് : കൂത്തുപറമ്പ് എക്സൈസ് റേഞ്ച് സംഘം വിളക്കോട്ടൂർ ഭാഗത്ത് നടത്തിയ പരിശോധനയിൽ ചാരായം വാറ്റാനായി പാകപ്പെടുത്തിയ 100 ലിറ്റർ വാഷും 10 ലിറ്റർ ചാരായവും പിടികൂടി. വാറ്റ് കേന്ദ്രം നശിപ്പിക്കുകയും ചെയ്തു. എക്സൈസ് പ്രിവൻറീവ് ഓഫീസർ കെ. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വിളക്കോട്ടൂർ തൂവാന്റെ താഴെ പുഴയോരത്ത് കുറ്റിക്കാടുകൾക്കിടയിൽ 20 ലിറ്റർ കൊള്ളുന്ന അഞ്ച് പ്ലാസ്റ്റിക് ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. പുഴയോരത്ത് 10 ലിറ്റർ കൊള്ളുന്ന കന്നാസിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചാരായം. പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. എക്സൈസ് ഇൻസ്പെക്ടർ ട്രെയിനി ജിജിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. റോഷിത്ത്, പി.ജലീഷ്, എം. സുബിൻ, വനിത സി.ഇ.ഒ എം.രമ്യ, ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.