കൂത്തുപറമ്പ് : കൂത്തുപറമ്പ് എക്സൈസ് റേഞ്ച് സംഘം പാത്തിക്കൽ ചിറ്റിക്കര ഭാഗത്ത് നടത്തിയ പരിശോധനയിൽ ചാരായം വാറ്റാനായി പാകപ്പെടുത്തിയ 400 ലിറ്റർ വാഷ് പിടികൂടി. വാറ്റുകേന്ദ്രം നശിപ്പിച്ചു. എക്സൈസ് പ്രിവൻറീവ് ഓഫീസർ നിസാർ കൂലോത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ചിറ്റിക്കര കുണ്ടങ്കയത്തെ പണി നിർത്തിവെച്ച കൽപ്പണയ്ക്ക്‌ സമീപമുള്ള കുറ്റിക്കാടുകൾക്കിടയിൽ പ്ലാസ്റ്റിക് വാട്ടർ ടാങ്കിലും പ്ലാസ്റ്റിക് ബാരലുകളിലുമായി സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കി. സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ് കോട്ടായി, പി.ജലീഷ്, എം.സുബിൻ, ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.