കൂത്തുപറമ്പ് : കൂത്തുപറമ്പ് നഗരസഭ, മാങ്ങാട്ടിടം, കോട്ടയം മലബാർ, പാട്യം പഞ്ചായത്തുകളിൽ ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

പാനൂർ : നഗരസഭ പരിധിയിൽ ഞായറാഴ്ച സമ്പൂർണ ലോക്‌ഡൗൺ ആയിരിക്കുമെന്ന് നഗരസഭ അധ്യക്ഷ അറിയിച്ചു

ചെറുവാഞ്ചേരി : സമീപ പഞ്ചായത്തുകളിൽ കോവിഡ് വ്യാപനം തുടരുന്നതിനാൽ ചെറുവാഞ്ചേരി ടൗണിലും പരിസര പ്രദേശങ്ങളിലും ജാഗ്രത കൈവിടരുതെന്ന് നിർദേശം.

പാട്യം പഞ്ചായത്തിന്റെ ചുറ്റുവട്ടത്ത് കോവിഡ് പടരുന്നതിനാൽ വാർഡ് തല കമ്മിറ്റികൾ സക്രിയമാക്കാൻ അധികൃതർ തീരുമാനിച്ചു. പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച രാഷ്ട്രീയപ്രതിനിധികൾ പഞ്ചായത്തിൽ യോഗം ചേരും.