കൂത്തുപറമ്പ് : കോവിഡ് നിരീക്ഷണത്തിൽ കഴിയവെ ആത്മഹത്യചെയ്ത ആമ്പിലാട് കനാൽക്കരയിലെ മാറോളി ചന്ദ്രന്റെ (60) കോവിഡ് പരിശോധനാഫലം നെഗറ്റീവായി. വ്യാഴാഴ്ച വൈകുന്നേരമാണ് ഇദ്ദേഹത്തെ വീടിനുസമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുസമീപത്തെ കോവിഡ് സ്ഥിരീകരിച്ച വ്യാപാരിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതിനെത്തുടർന്നായിരുന്നു ചന്ദ്രൻ നിരീക്ഷണത്തിലായത്‌.