കൂത്തുപറമ്പ്: ഓലായിക്കരയിലെ കച്ചേരി മോഹനന്റെ വീട്ടുകിണർ ഇടിഞ്ഞുതാഴ്ന്നു. വ്യാഴാഴ്ച വൈകീട്ട് 3.30-ഓടെയായിരുന്നു സംഭവം. 24 കോൽ ആഴമുള്ള കിണർ അഞ്ച് കോലിൽനിന്നാണ് ഇടിഞ്ഞുതാഴ്ന്നത്. ചെങ്കല്ല് കൊണ്ട് കെട്ടിയതായിരുന്നു. കിണർ കൂടുതൽ ഇടിഞ്ഞാൽ വീട് അപകടാവസ്ഥയിലാവുമെന്ന ഭീതിയിലാണ് വീട്ടുകാർ.