കൂത്തുപറമ്പ് : കൂത്തുപറമ്പ് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്‌ സെന്ററുകളിലേക്ക് ആവശ്യമായ വസ്തുക്കൾ സംഭരിക്കുന്നതിനായി നഗരസഭാ ടൗൺഹാളിൽ ശേഖരണ കേന്ദ്രം ആരംഭിച്ചു. ടി.കെ.രജീഷ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻറ്‌ ബാബു എളഞ്ചേരി, പ്രകാശൻ കാണി, വി.കെ.മനോജ് കുമാർ, അഡ്വ. വി.മുകുന്ദൻ, ദീപു ശ്രീജിത്ത്, കെ.രാജൻ തുടങ്ങിയവർ സംസാരിച്ചു.