കൂത്തുപറമ്പ് : മുൻ കേന്ദ്രമന്ത്രിയും എൽ.ജെ.ഡി. സംസ്ഥാന മുൻ പ്രസിഡന്റുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ 84-ാം ജന്മദിനത്തോടനുബന്ധിച്ച് ലോക് താന്ത്രിക്‌ യുവജനതാദൾ സംസ്ഥാന കമ്മിറ്റി പാലാപ്പറമ്പ് സ്നേഹനികേതനിലെ അന്തേവാസികൾക്ക് അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും ബിസ്കറ്റുകളും മാസ്കും വിതരണം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് പി.കെ.പ്രവീൺ കേന്ദ്രത്തിലെ മദർ റോസ്ന, സിസ്റ്റർ എൽസീന, സിസ്റ്റർ എമിലി എന്നിവർക്ക് കൈമാറി. എൽ.ജെ.ഡി. മണ്ഡലം പ്രസിഡന്റ് എൻ.ധനഞ്ജയൻ, ജില്ലാ കമ്മിറ്റി അംഗം പി.ചന്ദ്രൻ, എം.എം.പ്രമീഷ്, കെ.സിബിൻ എന്നിവർ സംസാരിച്ചു.