കൂത്തുപറമ്പ് : പഴയനിരത്ത് ജങ്ഷൻ നൂറുൽ ഇസ്‌ലാം മദ്രസ ആൻഡ് മസ്ജിദുനൂർ കമ്മിറ്റി പ്രദേശത്തെ 200 വീടുകളിൽ മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു. കൂത്തുപറമ്പ് അഡീഷണൽ എസ്.ഐ. പി.സന്ദീപ് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ കെ.എ.അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.വി.രജീഷ്, പി.ആർ.അൻവർ ഹാജി, ടി.കെ.ഫസൽ, വി.കെ.മുഹമ്മദ്, സി.കാസിം, സി.പി.നൂറുദ്ദീൻ മുസ്‌ല്യാർ എന്നിവർ സംസാരിച്ചു.