കൂത്തുപറമ്പ് : കൈതേരി വട്ടപ്പാറയിലെ വെളുവക്കണ്ടി നാരായണിയുടെ വീടിനോട്‌ ചേർന്നുള്ള കിണർ താഴ്ന്നു. വെള്ളിയാഴ്ച രാവിലെ ആറോടെയായിരുന്നു സംഭവം. രണ്ടുദിവസം തുടർച്ചയായി പ്രദേശത്ത് മഴ പെയ്തിരുന്നു. 15 കോൽ ആഴമുള്ള കിണറാണിത്. വർഷങ്ങളായി ഒറ്റയ്ക്കാണ് നാരായണി വീട്ടിൽ താമസിക്കുന്നത്. സമീപത്തെ, ബന്ധുവായ വെളുവക്കണ്ടി വിനോദന്റെ വീടും അപകടാവസ്ഥയിലായി. ഇരുവീടുകൾക്കും കൂടി ഒരു കിണറാണ്. ഏതാനും വർഷം മുൻപ് കിണർ പുതുക്കിപ്പണിതിരുന്നു. മാങ്ങാട്ടിടം പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.