കൂത്തുപറമ്പ് : ആമ്പിലാട് ചോരക്കുളത്തെ ചെട്ട്യാൻകണ്ടി ജാനുവിന്റെ വീട് മരം വീണ് ഭാഗികമായി തകർന്നു. തെങ്ങ്, കശുമാവ് എന്നിവയാണ് വീണത്. വീടിന്റെ ഞാലി തകർന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിയോടെയുണ്ടായ കാറ്റിലും മഴയിലുമാണ് അപകടം. വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.