കൂത്തുപറമ്പ് : കൂത്തുപറമ്പ് എക്സൈസ് റേഞ്ച് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ചുലിറ്റർ വാറ്റുചാരായവുമായി മുൻ അബ്കാരി കേസിൽ ഉൾപ്പെട്ടയാൾ പിടിയിലായി.

കൈതേരിയിലെ പുളിയുള്ളകണ്ടി വീട്ടിൽ പി.കെ.സതീശനെ(38)യാണ് കൂത്തുപറമ്പ് റേഞ്ച് ഇൻസ്പെക്ടർ കെ.ഷാജി അറസ്റ്റ് ചെയ്തത്. കണ്ടംകുന്നിലെ ഫർണിച്ചർ കടയുടെ മുൻവശത്തുനിന്നാണ് പിടികൂടിയത്.

കഴിഞ്ഞമാസം എക്സൈസ് റേഞ്ച് പ്രിവൻറീവ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തിയ 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടിയിരുന്നു. എക്സൈസ് സംഘത്തെ കണ്ട ഇയാൾ അന്ന്‌ ഓടിരക്ഷപ്പെടുകയായിരുന്നു. ആ കേസിലെ അറസ്റ്റും രേഖപ്പെടുത്തി.

എക്സൈസ് ഇൻസ്പെക്ടർ ട്രെയിനി ജിജിൽകുമാർ, പ്രിവൻറീവ് ഓഫീസർ കെ.ശ്രീജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ സി.പി.ശ്രീധരൻ, പി.ജലീഷ്, എം.സുബിൻ, സി.കെ.ശജേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസറായ വി.ഷൈനി, എക്സൈസ് ഡ്രൈവർ ലതീഷ് ചന്ദ്രൻ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. കൂത്തുപറമ്പ് കോടതി റിമാൻഡുചെയ്ത് തോട്ടടയിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാക്കി.