കൂത്തുപറമ്പ് : എട്ടു വയസ്സുകാരിയെ ശാരീരികമായി ഉപദ്രവിച്ച സംഭവത്തിൽ യുവാവിനെ പോക്സോ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി കരിക്കോട്ടക്കരി കൂമന്തോട്ടെ വളപ്പിലെക്കണ്ടിയിൽ വി.കെ.റഫീഖിനെ (40)യാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.
കൂത്തുപറമ്പ് സി.ഐ. എം.പി.ആസാദ്, എസ്.ഐ. കെ.വി.സ്മിതേഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു