കേളകം : സെയ്ൻറ്്‌ തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പത്താംക്ലാസിൽ 100 ശതമാനം. പുനർമൂല്യനിർണയ ഫലം വന്നപ്പോഴാണ് സ്കൂളിന് 100 ശതമാനം വിജയം ലഭിച്ചതെന്ന് സ്കൂൾ അധികൃതർ പത്രസമ്മേളനത്തിൽ പറഞ്ഞു.

നേരത്തേ ഒരു വിദ്യാർഥി മാത്രം പരാജയപ്പെട്ടിരുന്നു. പുനർമൂല്യനിർണയത്തിൽ വിദ്യാർഥി വിജയിച്ചതോടെയാണ് സ്കൂളിന്റെ വിജയം 100 ശതമാനമായത്. പുനർമൂല്യനിർണയത്തിൽ ഒരാൾക്കുകൂടി മുഴുവൻ എ പ്ലസ് ലഭിച്ചതോടെ മുഴുവൻ എ പ്ലസ് നേടിയവർ 22 ആയി. പ്രഥമാധ്യാപകൻ എം.വി.മാത്യു, മാനേജർ ഫാ.വർഗീസ് പടിഞ്ഞാറേക്കര, മുൻ പ്രഥമാധ്യാപകൻ പി.പി.വ്യാസ്ഷാ, പി.ടി.എ. പ്രസിഡന്റ് എസ്.ടി.രാജേന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

പോസ്റ്റ്‌ കാർഡ് അയക്കൽ കാമ്പയിൻ

ഇരിട്ടി : സ്വർണ കള്ളക്കടത്ത് കേസിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ പോസ്റ്റ് കാർഡ് അയക്കൽ കാമ്പയിൻ നടത്തി.

പേരാവൂർ മണ്ഡലം പ്രസിഡന്റ് എം.ആർ.സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സി.ബാബു അധ്യക്ഷത വഹിച്ചു. സെകട്ടറി പ്രിജേഷ് അളോറ, എം.ഹരീന്ദ്രനാഥ്, കെ.കെ.ബാബു, എം.കെ.സന്തോഷ്, ഹരി കാക്കയങ്ങാട് എന്നിവർസംസാരിച്ചു.