കേളകം : ആറളം വന്യജീവിസങ്കേതത്തിന്‌ ചുറ്റും പരിസ്ഥിതിലോല മേഖലയാക്കുമ്പോൾ ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് കേരള കോൺഗ്രസ്‌ (എം) പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

കൊട്ടിയൂർ, ആറളം, കേളകം പഞ്ചായത്തുകളുടെ ടൂറിസം വികസന സാധ്യതകളെ തടസ്സപ്പെടുത്തും. വാണിജ്യാവശ്യത്തിനുള്ള നിർമാണങ്ങൾ അനുവദിക്കാത്തത് റബ്ബർ, നാളികേര വ്യവസായങ്ങൾക്ക്‌ ഭാവിയിൽ സാധ്യതയുളള ഈ പ്രദേശത്തിന്റെ വ്യവസായ സാധ്യതകളും ഇല്ലാതാക്കും. ജില്ലാ പ്രസിഡന്റ് അഡ്വ. റോജസ് സെബാസ്റ്റ്യൻ, ജില്ലാ സെക്രട്ടറി അഡ്വ. പി.വി. ജോസ്, ജില്ലാ വൈസ് പ്രസിഡന്റ്‌ ജിജി ആന്റണി മുക്കാട്ടുകാവുങ്കൽ എന്നിവർ പങ്കെടുത്തു.