കേളകം : കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നടത്തിയ തട്ടുകട ആരോഗ്യവകുപ്പുദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഗ്രാമപ്പഞ്ചായത്ത് അടച്ചുപൂട്ടി. കേളകം വില്ലേജ് ഓഫീസിനു സമീപം അനധികൃതമായി പ്രവർത്തിച്ച തട്ടുകടയ്ക്ക് പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ മാസം 30-ന് അടച്ചുപൂട്ടാൻ നിർദേശം നൽകിയിരുന്നു. ഏഴുദിവസം സമയവും നൽകി. എന്നാൽ കളക്ടറുടെ പ്രത്യേക നിർദേശങ്ങൾക്ക് വിരുദ്ധമായി വീണ്ടും പ്രവർത്തിച്ചതിനെത്തുടർന്നാണ് വ്യാഴാഴ്ച കട പൂട്ടി മുദ്രവെച്ചത്. പഞ്ചായത്ത് അസി. സെക്രട്ടറി ജോഷ്വാ, ക്ലാർക്ക് ബിനോയ്, ഹെൽത്ത് ഇൻസ്പെക്ടർ പി.ജി. രാജീവ്, ജെ.എച്ച്.ഐ. ബിനോജ് എന്നിവർ നേതൃത്വം നൽകി.