കേളകം : ഗ്രാമപ്പഞ്ചായത്ത് കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെൻറ്്‌ സെൻറർ സെയ്ന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കാൻ തീരുമാനം. പ്രസിഡന്റ്‌ മൈഥിലി രമണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആവശ്യമായ ഉപകരണങ്ങൾ പൊതുപങ്കാളിത്തത്തോടെ ശേഖരിക്കും. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയർമാനായും ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ ലിസി ജോസഫ് വൈസ് ചെയർമാനായും മെഡിക്കൽ ഓഫീസർ ഡോ. സുബിത്ത് കൺവീനറായും കമ്മിറ്റി രൂപവത്കരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ അടുക്കോലിൽ, പി.കെ. വിനോദ്, പി.ജി. രാജീവ്, ജോഷ്വാ തുടങ്ങിയവർ പങ്കെടുത്തു.