കേളകം : കൊട്ടിയൂർ ഐ.ജെ.എം. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന്‌ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് വിജയംനേടി ഇരട്ടക്കുട്ടികളായ അനിറ്റ റോബർട്ടും അലന്റ റോബർട്ടും.

അടയ്ക്കാത്തോട് പെരുമാട്ടിക്കുന്നേൽ റോബർട്ടിന്റെയും ജെമിനിയുടെയും മക്കളാണ് ഇവർ. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഇവർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയിരുന്നു.

ഇവരുടെ മൂത്ത സഹോദരി അതുല്യ റോബർട്ട് 2018-ലെ ഹയർ സെക്കൻഡറി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി ഡൽഹി സർവകലാശാലയിൽ ഉപരിപഠനം നടത്തുകയാണ്. ചേച്ചിയുടെ പാത പിന്തുടരണമെന്നാണ് ഇവരുടെയും ആഗ്രഹം.