കേളകം : കോൺഗ്രസ് പേരാവൂർ ബ്ലോക്ക് കമ്മിറ്റി കേളകത്ത് പ്രതിഷേധസദസ്സ് നടത്തി. സ്വർണക്കടത്തിന് ഒത്താശചെയ്ത മുഖ്യമന്ത്രി രാജിവെക്കുക, ജനജീവിതം തകർക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണിത്. സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സണ്ണി മേച്ചേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ലിസി ജോസഫ്, അംഗം വർഗീസ് ജോസഫ്, കോൺഗ്രസ് നേതാക്കളായ സന്തോഷ് മണ്ണാർകുളം, വിനോയ് ജോർജ്, റോയി നമ്പുടാകം, സുരേഷ് ചാലാറത്ത്, സൈമൺ മേലെക്കുറ്റ് തുടങ്ങിയവർ പങ്കെടുത്തു.