കേളകം : കേളകം കൃഷിഭവനിൽനിന്ന്‌ നടീൽവസ്തുക്കൾ വിതരണംചെയ്യുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മാത്രമാണ് വിതരണം. രാവിലെ 10.30 മുതൽ ഒന്നുവരെ ഒന്നുമുതൽ ആറുവരെ വാർഡുകളിലുള്ളവർക്കും രണ്ടുമുതൽ അഞ്ചുവരെ ഏഴുമുതൽ 13 വരെ വാർഡുകളിലുള്ളവർക്കുമാണ് വിതരണം. ഗ്രാഫ്റ്റ് മാവ് (25 രൂപ), ടിഷ്യുവാഴ (അഞ്ചു രൂപ), കുരുമുളക് തൈ (മൂന്നു-നാല്‌ തലപ്പുകൾ ഉള്ളവ- 25 രൂപ). പപ്പായ, മുരിങ്ങ, മാതളം, വാളൻപുളി, ചാമ്പ എന്നിവ സൗജന്യമായും നൽകും. ആവശ്യമുള്ളവർ നികുതി ചീട്ട്, ആധാർ കാർഡ് എന്നിവയുടെ പകർപ്പുമായി എത്തിച്ചേരണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.