കേളകം : പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ താത്കാലിക അടിസ്ഥാനത്തിൽ ആസ്പത്രി അറ്റൻഡർ ഗ്രേഡ് രണ്ട് തസ്തികയിൽ രണ്ട് ഒഴിവുകളിലേക്ക് ഉദ്യോഗാർഥികളെ നിയമിക്കുന്നു.

45 വയസ്സിന് താഴെയുള്ള എട്ടാം ക്ലാസ് ജയിച്ചവർക്കാണ് അവസരം. മുൻപരിചയമുള്ളവർക്ക് മുൻഗണന.

താത്‌പര്യമുള്ളവർ എട്ടിന് രാവിലെ 11 മുൻപ് പി.എച്ച്.സി.യിൽ ഹാജറാകണം. ഒരു സ്ത്രീ, ഒരു പുരുഷൻ എന്ന നിലയിലായിരിക്കും നിയമനം.