കേളകം : കേളകം ടൗണിലെ രണ്ട്‌ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം. സ്ഥാപനങ്ങളിൽനിന്ന്‌ പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടതായി കടയുടമകൾ പറഞ്ഞു. വെള്ളൂന്നി റോഡിലെ കൈലാസ് ഹോട്ടൽ, കാടായം മിൽസ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. മോഷ്ടാവിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ ലഭിച്ചു.