കേളകം : ചെങ്കൽപ്പണ മേഖലയിൽ വിൽപനക്കായി മിനറൽ വാട്ടർ കുപ്പികളിൽ ചാരായം കൊണ്ടു പോവുകയായിരുന്ന യുവാവിനെതിരേ പേരാവൂർ എക്സൈസ് അബ്ക്കാരി നിയമപ്രകാരം കേസെടുത്തു. ഇയാളുടെ പക്കലുണ്ടായിരുന്ന അഞ്ച്‌ കുപ്പികളിൽനിന്ന് അഞ്ച്‌ ലിറ്റർ ചാരായം പിടികൂടി. കേളകം മുട്ടിമാറ്റി സ്വദേശി പി.ഡി.ശരത്തിന്റെ (29) പേരിലാണ് കേസ്.

പേരാവൂർ എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, കെ.എ.ഉണ്ണിക്കൃഷ്ണൻ, പി.എസ്.ശിവദാസൻ, കെ.ശ്രീജിത്ത് എന്നിവർ പങ്കെടുത്തു.