കേളകം : സെയ്ൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനം ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ കെ.പി.സുരേഷ് നിർവഹിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മുന്നണിപ്പോരാളികളായ കുട്ടികളെ അഭിനന്ദിച്ചു.

ലഹരിവിരുദ്ധ സന്ദേശവും നൽകി. 16 വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ലൈവായാണ് ഉദ്ഘാടനപരിപാടി നടന്നത്. മാനേജർ ഫാ. വർഗീസ് പടിഞ്ഞാറേക്കര, പി.ടി.എ. പ്രസിഡൻറ് എസ്.ടി.രാജേന്ദ്രൻ, പ്രഥമാധ്യപകൻ എം.വി.മാത്യു, സർഗ ട്രീസ കോശി, ഫേബ ബെന്നി, ദേവിപ്രിയ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് ഓൺലൈൻ ക്വിസ് മത്സരവും പോസ്റ്റർരചനാമത്സരവും നടത്തി.