കേളകം : കേളകം പോലീസ് സ്റ്റേഷൻ പരിസരത്ത് കരനെൽ കൃഷി നടത്തി. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കേളകം പോലീസും കൃഷിഭവനും ചേർന്നാണ് കരനെൽ കൃഷി തുടങ്ങി. സ്റ്റേഷൻ പരിസരത്തെ കാടുകയറിയ പ്രദേശം വെട്ടിത്തെളിച്ച് കൃഷിക്ക് യോഗ്യമാക്കി. പ്രിൻസിപ്പൽ എസ്.ഐ. ടോണി ജെ.മറ്റം ഉദ്ഘാടനംചെയ്തു.

കേളകം കൃഷിഓഫീസർ ജേക്കബ് ഷമോൻ, എസ്.ഐ. ബി.വി.അബ്ദുറഹിമാൻ, സി.പി. ഒ. മാരായ വി.സുനിൽ, വിജീഷ് തോമസ്, കൃഷി അസിസ്റ്റൻറ് കെ.രാജേഷ് എന്നിവർ നേതൃത്വം നല്കി. സ്റ്റേഷൻ പരിസരത്ത് തെങ്ങിൻ തൈയും നട്ടു. ബാക്കിയുള്ള സ്ഥലത്ത് ഫലവൃക്ഷത്തോട്ടം നിർമ്മിക്കുമെന്ന് എസ്.ഐ. പറഞ്ഞു.