കേളകം : കുട്ടിയെയും കുടുംബത്തെയും അടുത്തറിയുക എന്ന ലക്ഷ്യത്തോടെ കേളകം സെയ്ൻറ് തോമസ് എച്ച്.എസ്.എസ്. നടപ്പാക്കുന്ന കൂടുംതേടി പദ്ധതി തുടങ്ങി.

പദ്ധതിയുടെ ഉദ്ഘാടനം കേളകം പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ നിർവഹിച്ചു. ഇതുവഴി കുട്ടിയുടെ മാനസികാവസ്ഥ, പഠനനിലവാരം, കുടുംബാന്തരീക്ഷം, സാമ്പത്തികാവസ്ഥ, മറ്റ് സാഹചര്യങ്ങൾ എന്നിവ മനസ്സിലാക്കാൻ ശ്രമിക്കും.

കുടുംബ കൗൺസലിങ്, സാമ്പത്തിക പിന്തുണ, സവിശേഷസഹായം ആവശ്യമുള്ളവരെ കണ്ടെത്തൽ തുടങ്ങി നിരവധി ലക്ഷ്യങ്ങളാണ് ഇതുവഴി നടപ്പാക്കാൻ ആഗ്രഹിക്കുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

സ്കൂൾ മാനേജർ ഫാ. വർഗീസ് പടിഞ്ഞാറെക്കര, പ്രഥമാധ്യാപകൻ എം.വി.മാത്യു, ഫാ. എൽദോ ജോൺ, പി.ടി.എ. പ്രസിഡൻറ് എസ്.ടി.രാജേന്ദ്രൻ, പഞ്ചായത്തംഗം ശാന്ത രാമചന്ദ്രൻ, പ്രിൻസിപ്പൽ എൻ.ഐ. ഗീവർഗീസ്, ആൽബർട്ട് എന്നിവർ സംസാരിച്ചു.