കേളകം : മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആറുദിവസമായി നടത്തിവന്ന സമരം ബാങ്ക് അധികൃതർ ബുധനാഴ്ച മുതൽ പണം നൽകാമെന്ന് അറിയിച്ചതിനെത്തുടർന്ന് അവസാനിപ്പിച്ചു. ബാങ്കിനു മുമ്പിൽ നടന്ന യോഗം പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് സണ്ണി മേച്ചേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സന്തോഷ് മണ്ണാർക്കുളം അധ്യക്ഷനായി. ഡി.സി.സി. അംഗം വർഗീസ് ജോസഫ്, ജോയി വേളുപുഴ, ജോബിൻ പാണ്ടഞ്ചേരി, ജോണി പാമ്പാടി, വിൽസൺ കൊച്ചുപുരയ്ക്കൽ, അലക്സാണ്ടർ കുഴിമണ്ണിൽ, തോമസ് ഏലപ്ര, ബേബി തിരുമനശ്ശേരി എന്നിവർ സംസാരിച്ചു.