കേളകം : ചേംബർ ഓഫ് കേളകം രണ്ടു ടി.വി.കൾ സംഭാവന നൽകി. കേളകം ഗ്രാമപ്പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ചേംബർ പ്രസിഡന്റ് വി.ആർ.ഗിരീഷ് പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണന് ടി.വി.കൾ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജൻ അടുക്കോലി, പഞ്ചായത്ത് സെക്രട്ടറി വിനോദ്, ചേംബർ സെക്രട്ടറി ബിനു കെ.ആന്റണി, ഷാജി ജേക്കബ്, ഷാജി സെയ്‌ന്റ് മേരീസ്, ഷേർളി, പി.എം.രമണൻ, മധു, ഇ.എം.ജോയി എന്നിവർ പങ്കെടുത്തു.