കേളകം : രണ്ടുമാസംമുമ്പ് സഹകരണ ബാങ്കുകൾ സംഭരിച്ച കശുവണ്ടിയുടെ പണം കർഷകർക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചു. സമരം പ്രഖ്യാപിച്ചതിനുശേഷം ബാങ്കുകൾ ഭാഗികമായി പണം കൊടുക്കാമെന്ന സമീപനം സ്വീകരിച്ചതിനെത്തുടർന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സമരം പിൻവലിച്ചിരുന്നു.

നിരാഹാരസമരം ഉൾപ്പെടെ പ്രവർത്തകരെ അണിനിരത്തി ശക്തമായ സമരങ്ങൾക്കാണ് കോൺഗ്രസ് നേതൃത്വം നൽകുന്നത്. സംസ്ഥാന ജില്ലാ നേതാക്കളും ഘടകകക്ഷി നേതാക്കളും വിവിധ ദിവസങ്ങളിൽ സമരത്തിന് അഭിവാദ്യം അർപ്പിക്കുമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.