കേളകം : യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ വയോധികനെതിരെ കേളകം പോലീസ് കേസെടുത്തു. അടയ്ക്കാത്തോട് സ്വദേശി വള്ളിക്കര രാജനെ(65)തിരെയാണ് കേസെടുത്തത്. വ്യാഴാഴ്ച വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. യുവതിയുടെ പിതാവ് വീട്ടിലേക്കു വരുന്നതുകണ്ട് ഇയാൾ ഓടിരക്ഷപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു.