കേളകം : പരിസ്ഥിതിദിനത്തിന്റെ ഭാഗമായി 25 അങ്കണവാടികളിൽ മുരിങ്ങത്തൈകൾ നട്ടു. മഞ്ഞളാംപുറം അങ്കണവാടിയിൽ തൈനട്ട് കേളകം പഞ്ചായത്ത് പ്രസിഡന്റ് മൈഥിലി രമണൻ ഉദ്ഘാടനം ചെയ്തു. വി.കെ.സുജന അധ്യക്ഷത വഹിച്ചു. തദ്ദേശ പാരമ്പര്യചികിത്സാ വിഭാഗം ജില്ലാസെക്രട്ടറി പവിത്രൻ ഗുരുക്കളാണ് സൗജന്യമായി തൈകൾ നൽകിയത്. കൃഷി ഓഫീസർ ജേക്കബ് ഷമോൺ സംസാരിച്ചു.