കേളകം : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷകവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച കേളകം വില്ലേജ് ഓഫീസിനു മുമ്പിൽ കേരളാ കോൺഗ്രസ്(എം) മെഴുകുതിരി കത്തിച്ചു പ്രതിഷേധിച്ചു. ധർണ അഡ്വ.പി.വി. ജോസ് ഉദ്ഘാടനം ചെയ്തു. ജിജി മുതുകാട്ടിൽ അധ്യക്ഷത വഹിച്ചു. സി.എ.ജോയ്, ജിജി മുക്കാട്ടുകാവുങ്കൽ, ജോസഫ്‌ തുണ്ടിയിൽ എന്നിവർ സംസാരിച്ചു.