കേളകം : മലഞ്ചരക്ക് വ്യാപാരസ്ഥാപനങ്ങൾ തുറക്കാതിരുന്ന ലോക്ക്ഡൗൺ കാലയളവിൽ സഹകരണ ബാങ്കുകൾ വഴി സംഭരിച്ച കശുവണ്ടിയുടെ തുക നൽകുന്നത് വൈകുന്നതായി കർഷകർ.

കശുവണ്ടിവിൽപന നടത്തിയപ്പോൾ 1000 രൂപ ലഭിച്ചതൊഴികെ ബാക്കി തുക ലഭിച്ചിട്ടില്ലെന്ന്‌ കർഷകർ പറയുന്നു.

ലോക്ക്ഡൗണിൽ ഏക വരുമാനമായിരുന്ന കശുവണ്ടിയുടെ തുക ലഭിക്കാത്തതിനാൽ കർഷകരും പ്രതിസന്ധിയിലാണ്.

സഹകരണ ബാങ്ക് ഗോഡൗണുകളിൽ നിന്ന്‌ ഒരുമാസം മുമ്പാണ് കാപെക്സ്, കശുവണ്ടി വികസന കോർപ്പറേഷൻ എന്നിവ കശുവണ്ടി കയറ്റിക്കൊണ്ടുപോയത്.

കാപെക്സ്, കോർപ്പറേഷൻ എന്നിവ തുക നൽകാൻ വൈകുന്നതാണ് പ്രശ്നത്തിനു കാരണമെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു. തുക ലഭിച്ചാലുടൻ കർഷകർക്ക് നൽകുമെന്നും അവർ പറഞ്ഞു.