കേളകം : കൊട്ടിയൂർ നീണ്ടുനോക്കിയിലെ വ്യാപാര സ്ഥാപനങ്ങൾ തീവച്ച സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കേളകം പോലീസ് സ്റ്റേഷനുമുമ്പിൽ നിൽപ്പുസമരം നടത്തി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പേരാവൂർ ബ്ലോക്ക് പ്രസിഡന്റ് സോനു വല്ലത്തുകാരൻ അധ്യക്ഷനായി.

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശരത്‌ചന്ദ്രൻ, ബിജു ഓളാട്ടുപുറം, ജിജോ അറക്കൽ, റൈസൺ കെ.ജെയിംസ്, ജോബിൻ പാണ്ടൻചേരി തുടങ്ങിയവർ പങ്കെടുത്തു.