കേളകം : കേളകം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി വിദ്യാർഥിയെ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയ സംഭവത്തിൽ വയോധികനെ കേളകം പോലീസ് അറസ്റ്റുചെയ്തു. കണിച്ചാർ പഞ്ചായത്തിലെ ജോസഫി(67)നെയാണ് പോക്സോ കേസിൽ കേളകം എസ്‌.ഐ.യും സംഘവും അറസ്റ്റുചെയ്തത്. ഈ മാസം ഏഴിനാണ് കേസിനാസ്പദമായ സംഭവം. വിദ്യാർഥിയെ പ്രതി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കി എന്നാണ് പരാതി.