കേളകം : ഇരട്ടത്തോട് കോളനിയിൽ രവിയുടെ (40) ദുരൂഹമരണത്തിനുശേഷം ആസ്പത്രിയിൽ പ്രവേശിപ്പിച്ച ബന്ധുക്കളുടെ നിലയിൽ പുരോഗതി. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇവരെ ചൊവ്വാഴ്ചയോടെ വാർഡിലേക്ക് മാറ്റാനാവുമെന്ന് കണ്ണൂർ മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞു.

മരിച്ച രവിയുടെ ഭാര്യാപിതാവ് വേലായുധന് വയറിളക്കം കുറഞ്ഞിട്ടില്ല. ഇദ്ദേഹത്തെ ഞായറാഴ്ച ഡയാലിസിനു വിധേയമാക്കിയിരുന്നു.

രവിയുടെ രണ്ട്‌ കുട്ടികൾ, ഭാര്യ, ഭാര്യാ സഹോദരൻ എന്നിവരുടെ നിലയിൽ കാര്യമായ പുരോഗതിയുണ്ട്.

ഇവരെല്ലാം അപകടനില തരണംചെയ്തു. എന്നാൽ, അസുഖബാധയുടെയും മരണത്തിന്റെയും കാരണം വ്യക്തമായിട്ടില്ല. രവിയുടെ ആന്തരീകാവയവങ്ങളുടെ പരിശോധനാഫലം ലഭ്യമാകാത്തതാണ് കാരണം.