കേളകം: കേളകം വെള്ളിപ്ര താഴെ കവലയിൽ തോട്ടിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി. ശിവൻ വൈദ്യൻ പടി കലുങ്കിനടിയിൽ തിങ്കളാഴ്ച രാത്രിയുടെ മറവിലാണ് മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. നാട്ടുകാർ നിത്യോപയോഗത്തിനായി ഉപയോഗിക്കുന്ന വെള്ളത്തിലാണ് സമൂഹവിരുദ്ധർ മാലിന്യം തള്ളിയിരിക്കുന്നത്.

കേളകംടൗണിൽനിന്ന് ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള ഇവിടെ തള്ളിയിരിക്കുന്നത് സ്റ്റേഷനറി കടയിൽ നിന്നുള്ള മാലിന്യമാണോ എന്ന്‌ സംശയമുണ്ട്. കേളകത്തെയും ഐ.ടി.സി. റോഡിനെയും ബന്ധിപ്പിക്കുന്ന കലുങ്കാണിത്. വെള്ളൂന്നി ഭാഗത്തേക്കും ഈവഴി പോകാനാകും.