ഇരിട്ടി: ഇരിട്ടി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഇരിട്ടിക്കടുത്ത് തന്തോട് പുഴക്കരയിൽ ഒളിപ്പിച്ച് സൂക്ഷിച്ച 73 പായ്ക്കറ്റ് കർണാടക മദ്യം പിടികൂടി. ഇരിട്ടി എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യാത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.

ഇരിട്ടി-ഇരിക്കൂർ റോഡിൽ തന്തോട് പുഴക്കരയിൽ കുറ്റിക്കാടുകൾക്കിടയിൽ പ്ലാസ്റ്റിക് ചാക്കിൽ ഒളിപ്പിച്ചനിലയിലായിരുന്നു മദ്യം. ഇരിട്ടി കേന്ദ്രീകരിച്ചുള്ള മദ്യക്കടത്ത് സംഘം ഒളിപ്പിച്ചതാണെന്ന് സംശയിക്കുന്നു. സംഘത്തിൽ ഇരിട്ടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ കെ.അശോകൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വിജയൻ, കെ.കെ.ബിജു, വി.എൻ.സതീഷ്, ടി.ബഷീർ എന്നിവർ ഉണ്ടായിരുന്നു.