സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും
ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും മാലൂർ പഞ്ചായത്ത് പ്രസിഡൻറ് പി.അശോകൻ ഉദ്ഘാടനംചെയ്യുന്നു

മാലൂർ : ശിവപുരം ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന പ്രഥമാധ്യാപകൻ പി.വി.ഗോപിനാഥൻ, അധ്യാപകരായ ഇ.ഗോവിന്ദൻ, പി.ഹരീന്ദ്രൻ, കെ.സുജാത എന്നിവർക്കുള്ള യാത്രയയപ്പും മാലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.അശോകൻ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.അബ്ദുൾലത്തീഫ് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ വി.കെ.സുരേഷ്ബാബു മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഒ.കെ.ബിന്ദു, മട്ടന്നൂർ നഗരസഭ കൗൺസിലർ ശ്രീജകുമാരി, പേരാവൂർ ബ്ലോക്ക് പഞ്ചായത്തംഗം വി.ഹൈമാവതി, പി.സിന്ധു, എ.എം.രമ്യ, വി.അനിൽകുമാർ, എം.ബാലകൃഷ്ണൻ, പി.എം.രാജീവ്, സ്കൂൾ ചെയർപേഴ്സൺ അമയ നികേഷ് എന്നിവർ സംസാരിച്ചു. പൂർവവിദ്യാർഥി സംഘടന വിരമിക്കുന്ന അധ്യാപകരെ പൊന്നാടയണിയിച്ചു. കലാപരിപാടികളുമുണ്ടായിരുന്നു.