ഇരിക്കൂർ : പ്രളയത്തിൽ വീട് തകർന്ന ഇരിക്കൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളും സഹോദരികളുമായ ജബീറയ്ക്കും ജദീറയ്ക്കും കേരളാ പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഇരിക്കൂർ നിടുവള്ളൂരിൽ സ്നേഹവീട് നിർമിച്ചു നൽകി. വീടിന്റെ താക്കോൽ കൈമാറ്റം കെ.സി.ജോസഫ് എം.എൽ.എ. നിർവഹിച്ചു.

ജില്ലാ പ്രസിഡന്റ് സി.വി.സോമനാഥൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് വി.കെ.അജിത്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. മികച്ചരീതിയിൽ വീടുനിർമാണം പൂർത്തിയാക്കിയ ഇരിക്കൂർ ഉപജില്ലയ്ക്കുള്ള ഉപഹാരം കെ.സി.രാജൻ വിതരണംചെയ്തു. വീടുപണി സമയബന്ധിതമായി പൂർത്തിയാക്കിയ കരാറുകാരൻ എൻ.വി.അഷ്‌റഫിനെ സംസ്ഥാന സെക്രട്ടറി കെ.രമേശൻ ആദരിച്ചു. കെ.വി.കുഞ്ഞിരാമൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി.മണികണ്ഠൻ, ഇരിക്കൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.അനസ്, ജില്ലാ പഞ്ചായത്തംഗം പി.കെ.സരസ്വതി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സഫീറ, കെ.ദിവാകരൻ, നിടുവള്ളൂർ ജുമാ മസ്ജിദ് ഖത്തീബ് അക്ബർ സഅദി പേരട്ട, കെ.മജീദ്, പി.മുസ്തഫ, ആർ.കെ.സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.