പയ്യന്നൂർ : മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഏർപ്പെടുത്തിയ സംവരണ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തരുതെന്ന് കോറോം ഗ്രാമരക്ഷാസമിതി വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. കേരള ദിനേശ് കോ ഓപ്പറേറ്റീവ് ചെയർമാൻ സി.രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഗ്രാമരക്ഷാസമിതി പ്രസിഡന്റ് വി.വി.സുകുമാരൻ അധ്യക്ഷത വഹിച്ചു. ഗ്രാമരക്ഷാസമിതിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച സ്മരണിക നിറവ് ചടങ്ങിൽ പ്രകാശനം ചെയ്തു.

ദേശീയ അധ്യാപക അവാർഡ് ജേതാവ് ടി.കെ.നാരായണൻ സ്മരണിക ഏറ്റുവാങ്ങി.

വിവിധ മേഖലകളിൽ അംഗീകാരം നേടിയവരെ അനുമോദിച്ചു. ഹ്രസ്വചലച്ചിത്ര സംവിധായകൻ കെ.വി.ബിജുകൃഷ്ണൻ, എ.വി.ശ്രീധരൻ, ആർ.ഭാസ്കരൻ, കെ.വി.രാമപൊതുവാൾ, കെ.രാജീവൻ, കെ.രമേശൻ, യു.ശശിധരൻ, കാമ്പ്രത്ത് രാഘവൻ, കുറുന്തിൽ അശോകൻ തുടങ്ങിയവർ സംസാരിച്ചു.