കണ്ണൂർ : കണ്ണൂർ പ്രസ്‌ ക്ലബ്ബ് ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ന്യൂസ് ഫോട്ടോഗ്രാഫർമാരുടെ ഫോട്ടോ പ്രദർശനത്തിന്റെ ബ്രോഷർ പ്രകാശനംചെയ്തു. സന്തോഷ്‌ട്രോഫി കേരള ടീം ക്യാപ്റ്റൻ വി.മിഥുൻ പബ്ലിക് റിലേഷൻ ഡിപ്പാർട്ട്‌മെന്റ് റീജണൽ ഡയറക്ടർ അബ്ദുൾഖാദറിന് നൽകി നിർവഹിച്ചു. കണ്ണൂർ പ്രസ്‌ക്ലബ്ബ് ഹാളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ.പദ്‌മനാഭൻ അധ്യക്ഷതവഹിച്ചു. രമ്യ കൃഷ്ണൻ, പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എ.കെ.ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, സിജി ഉലഹന്നാൻ, പ്രദർശന കൺവീനർ കൃഷ്ണൻ കാഞ്ഞിരങ്ങാട്, പ്രദർശനത്തിന്റെ ചെയർമാൻ സി.സുനിൽകുമാർ, ജയദീപ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.