കണ്ണൂർ: ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി വടക്കൻമേഖലാ വാഹനപ്രചാരണ ജാഥയ്ക്ക് കണ്ണൂരിൽ സ്വീകരണം നൽകി. ജാഥയെ ടൗൺ സ്ക്വയറിൽനിന്ന്‌ പഴയ ബസ് സ്റ്റാൻഡ് പരിസരത്തേക്ക് സ്വീകരിച്ച് ആനയിച്ചു.

ജാഥാ ക്യാപ്റ്റൻ എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ, വൈസ് ക്യാപ്റ്റൻ ഐ.എൻ.ടി.യു.സി. ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ, മാനേജർ എസ്.ടി.യു. സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദ് അഷ്റഫ്, സി.പി.സന്തോഷ് കുമാർ, കെ.പി.സഹദേവൻ, ഒ.സി.ബിന്ദു, താവം ബാലകൃഷ്ണൻ, കെ.ദേവി തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ വിവിധയിടങ്ങളിലെ പര്യടനത്തിനുശേഷം വാഹനപ്രചാരണ ജാഥ ഇരിട്ടിയിൽ സമാപിച്ചു.