കണ്ണൂർ: ഡൽഹിയിലെ ഷാഹിൻബാഗ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കണ്ണൂർ സ്റ്റേഡിയം കോർണറിൽ തുടങ്ങിയ സായാഹ്ന സമരപരമ്പര മൂന്നുദിവസം പിന്നിട്ടു. മൂന്നാംദിവസം കൈക്കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള സമരത്തൊട്ടിൽ ഒരുക്കി.

സമരത്തിനെത്തുന്ന സ്ത്രീകളുടെ ബാഹുല്യം പരിഗണിച്ചാണ് സമരസമിതി തുണിത്തൊട്ടിൽ കെട്ടിയത്.

അലീഗഡ്‌ മുസ്‌ലിം സർവകലാശാലാ വിദ്യാർഥി ശർജ്ജീൽ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി.

തിങ്കളാഴ്ചത്തെ സമരത്തിൽ പള്ളിപ്രം പ്രസന്നൻ, റിജിൽ മാക്കൂറ്റി, സമദ് കുന്നക്കാവ്, പി.വി.ഹസ്സൻകുട്ടി, ജലാൽഖാൻ തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു.

ചൊവ്വാഴ്ച ഗ്രോ വാസു, കെ.കെ.ബാബുരാജ്‌, ഇസ്മായിൽ കരിയാട്‌, ഹനീഫ എന്നിവർ പങ്കെടുക്കും.