കണ്ണൂര്‍: റെയില്‍വേയില്‍നിന്നു വിരമിച്ച ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ ചികിത്സ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് റെയില്‍വേ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധക്കൂട്ടായ്മ നടത്തും. 17-ന് 10-ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് മുമ്പിലാണ് കൂട്ടായ്മ. മെഡിക്കല്‍ കാര്‍ഡ് നല്‍കിയെങ്കിലും ഭൂരിപക്ഷം പെന്‍ഷന്‍കാരും അവരുടെ ചികിത്സാകാര്യങ്ങള്‍ക്ക് സ്വകാര്യ ആസ്പത്രികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. പാലക്കാട്ട് റെയില്‍വേ ആസ്പത്രി ഉണ്ടെങ്കിലും രോഗബാധിതരായ മുതിര്‍ന്ന പൗരന്‍മാര്‍ പാലക്കാട്ട് പോയി ചികിത്സതേടുക അപ്രായോഗികമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ പ്രസിഡന്റ് ഒ.കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി എന്‍.ഹരിദാസന്‍, സി.ടി.രാജീവ്, പി.എം.രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.