ചാല: ചാല-കോയ്യോട്-മൗവ്വഞ്ചേരി റോഡിൽ പൈപ്പ് പൊട്ടിയതുമൂലം കുടിവെള്ളം പാഴാവുന്നു. ചാല കവലയിൽനിന്ന് 200 മീറ്റർ അകലെയാണ് പൈപ്പ് പൊട്ടി ആഴ്ചകളായി വെള്ളംപാഴാകുന്നത്. വെള്ളം സമീപത്തെ കലുങ്കിലേക്കാണ് ഒഴുകുന്നത്.

ഇതുപോലെ കോയ്യോട് ഭാഗങ്ങളിലും പൈപ്പ് പൊട്ടിയിട്ടുണ്ട്. ഇതുകാരണം മിക്ക ദിവസങ്ങളിലും പല സ്ഥലങ്ങളിലും വെള്ളം എത്താറില്ല. കോയ്യോട് റോഡ് ടാറിങ് തുടങ്ങുന്നതിന് മുമ്പ് പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.