ഇരിട്ടി : പായം ഗ്രാമ പഞ്ചായത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് കേന്ദ്രമായ സി.എം.ഐ സ്‌കൂളിൽ ആവശ്യമായ ത്രീ സ്റ്റെപ്പ് റാക്കുകളും വാട്ടർ ജഗ്ഗുകളുമുൾപ്പെടെ മ്റ്റ്്്്് സാധനങ്ങളും യൂത്ത്‌കോൺഗ്രസ് പായം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തംഗം തോമസ് വർഗീസ് പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.അശോകന് കൈമാറി. ഇനിയും ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളിൽ ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

യൂത്ത് കോൺഗ്രസ് പായം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റയിസ് കണിയറക്കൽ അധ്യക്ഷത വഹിച്ചു.കോൺഗ്രസ് പായം മണ്ഡലം പ്രസിഡന്റ് ഷൈജൻ ജേക്കബ്ബ്, പഞ്ചായത്ത് സെക്രട്ടറി സി.ഡി.തോമസ്, കെ.സുമേഷ്‌കുമാർ, പി.സി.മുഹമ്മദ് അനീസ് തുടങ്ങിയവർ പ്രസംഗിച്ചു.